Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ടോളിവുഡ് കീഴടക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ; രാം ചരണുമൊത്തുള്ള മാസ്സ് ചിത്രം അണിയറയില്‍

, 6:23 pm

സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയിലൂടെ ടോളിവുഡില്‍ ഗംഭീര അരങ്ങേറ്റം തന്നെയാണ് ദുല്‍ഖര്‍ നടത്തിയിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുനെ വരെ ബോക്‌സോഫീസില്‍ മലര്‍ത്തിയടിച്ചാണ് താരത്തിന്റെ മഹാനടി വിജയം കൊയ്തത്. ഇപ്പോഴിതാ തന്റെ അടുത്ത ബോളിവുഡ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് താരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തവണ ദുല്‍ഖറിനൊപ്പം വേഷമിടുന്നത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ തേജയാണ്.

സംവിധായകന്‍ കെ എസ് ചന്ദ്രയാണ് ഇരുവരെയും ഒന്നിപ്പിച്ചു കൊണ്ട് പുതിയ ചിത്രം ഒരുക്കുന്നത്. ഒരു തമിഴ് സൂപ്പര്‍ താരമാകും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു. അതേസമയം ദുല്‍ഖറിന് തെലുങ്കിലുള്ളതുപോലെ തന്നെ രാം ചരണിന് മലയാളത്തിലും ധാരാളം ആരാധകരുണ്ട്. ഇരുഭാഷകളിലും ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിക്കുമെന്ന് ഇതിനാല്‍ തന്നെ ഉറപ്പിക്കാം.

അതിനിടയില്‍ ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിക്കപ്പെട്ടു ഓഗസ്റ്റ് 11ന് ചിത്രം തീയേറ്ററില്‍് എത്തും. അന്യഭാഷകളില്‍ തിരക്കേറിയതോടെ ദുല്‍ഖറിന് മലയാളത്തില്‍ അഭിനയിക്കുവാന്‍ സമയമില്ലാതായിരിക്കുകയാണ് ഇപ്പോള്‍. രാംചരണ്‍ അവസാനമായി വേഷമിട്ട രംഗസ്ഥലം എന്ന ചിത്രം തെലുങ്ക് ബോക്‌സ്ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത മെഗാഹിറ്റ് ആയിരുന്നു.

Advertisement