Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

കാറിന്റെ ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിച്ച് കുഞ്ഞുമറിയം; മകളുടെ കാര്‍ പ്രേമം പങ്കുവെച്ച് ദുല്‍ഖര്‍

, 2:25 pm

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കാര്‍ പ്രേമം പ്രസിദ്ധമാണ്. പഴയകാല വിന്റ്റെജ് കാറുകള്‍ വാങ്ങുക, പരിപാലിക്കുക എന്നത് തനിക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ് എന്ന് പല വട്ടം ദുല്‍ഖര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ദുല്‍ഖറിന്റെ മകള്‍ മറിയവും ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ വന്നിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് കുഞ്ഞു മറിയത്തിന്റെ ഈ പുതിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചത്. കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മറിയത്തിന്റെ കളിപ്പാട്ടങ്ങളും മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങളുമൊക്കെ ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകള്‍ ഇതിനു മുന്‍പും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രമായിരുന്നു അത്.

ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

Advertisement