ദുല്‍ഖറിനെ കാണാന്‍ ജനസാഗരം, ഡാന്‍സും പാട്ടുമായി നടന്‍, വീഡിയോ

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഉദ്ഘാടന വേദിയില്‍ എത്തിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊണ്ടോട്ടിയില്‍ ഉദ്ഘാടനത്തിന് എത്തിയ നടനെ കാണാന്‍ ലക്ഷങ്ങളാണ് എത്തിയത്. നടന്‍ ‘സുന്ദരി പെണ്ണെ’ എന്ന ഗാനം നടന്‍ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു.

കൊണ്ടോട്ടിയിലെ റോഡ് മുഴുവന്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. ഈ വര്‍ഷത്തെ ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വീഡിയോയില്‍ കാണുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- നിമീഷ് രവി, സ്‌ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍- ശ്യാം ശശിധരന്‍.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...