ദളപതി വിജയ് രാഷ്ട്രീയത്തിലെത്തിയാല്‍ സൂപ്പര്‍, കാരണം ഇതാണ്; തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി സണ്‍ ടിവിയുമായി ദുല്‍ഖര്‍ നടത്തിയ അഭിമുഖത്തിലെ വാക്കുകള്‍ ഏറ്റെടുത്ത് വിജയ് ആരാധകര്‍. ഏതു തമിഴ് നടന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ നന്നായിരിക്കും എന്ന ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ ഉത്തരം ദളപതി വിജയ് രാഷ്ട്രീയത്തില്‍ വന്നാല്‍ സൂപ്പര്‍ ആയിരിക്കുമെന്നാണ്. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ആശയങ്ങള്‍ വളരെ മികച്ചതാണ് എന്നും ദുല്‍ഖര്‍ സല്‍മാന്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ റിലീസ് ചെയ്ത ദളപതി വിജയ് ചിത്രങ്ങളായ മെര്‍സല്‍, സര്‍ക്കാര്‍ എന്നിവയിലെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളെ വിജയ് കഥാപാത്രങ്ങള്‍ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. വിജയുടെ വീട്ടിലുണ്ടായ ആദായ നികുതി വകുപ്പ് റെയ്ഡ് ഇതിന്റെ പ്രതികാരമായാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.

വിജയ് രാഷ്ട്രീയത്തില്‍ വരണം എന്ന് തനിക്കു ആഗ്രഹമുണ്ടെന്ന സൂചന വിജയ്യുടെ അച്ഛനായ ചന്ദ്രശേഖര്‍ തന്നെ നല്‍കുകയും തന്റെ മകന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടാവുമെന്നു അദ്ദേഹം പറയുകയും ചെയ്തിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്