'കണ്ണും കണ്ണും കൊള്ളയടിത്താല്‍'; ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ ലുക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ പുതിയ ലുക്ക് റിലീസ് ചെയ്തു. ദുല്‍ഖറാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഈ തമിഴ് റൊമാന്റിക് ചിത്രത്തില്‍ ഋതു വര്‍മ്മയാണ് നായിക. “പെല്ലിചൂപലു” എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഋതു.

റൊമാന്റിക് ത്രില്ലറായി ഒരുക്കുന്ന ഈ സിനിമ ദേശീസിംഗ് പെരിയസ്വാമിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രക്ഷന്‍, നിരഞ്ജിനി അഹ്തിയാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017- ല്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഈ ചിത്രം വൈകി പോവുകയായിരുന്നു. സിദ്ധാര്‍ത്ഥ് എന്ന ഐ.ടി പ്രൊഫഷണല്‍ ആയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ദുല്‍ഖറിന്റെ 25-ാമത് ചിത്രമാണ് “കണ്ണും കണ്ണും കൊള്ളയടിത്താല്‍”. കെ എം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് കരുതുന്നത്.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്