ജാവയിലേറി 'സുകുമാര കുറുപ്പ്'; ചിത്രം വൈറല്‍

സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്റെ പുതിയ ലുക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ദുല്‍ഖറിന്റെ മറ്റൊരു കിടിലന്‍ ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജാവയിലിരിക്കുന്ന ദുല്‍ഖറിന്റെ ലൊക്കേഷന്‍ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Image may contain: 2 people, people sitting, motorcycle and outdoor
ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം ആണ്. കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ കലാസംവിധാനം.

Latest Stories

ഇന്‍ഡസ്ട്രിയിലുള്ള ആരും എന്നെ സഹായിച്ചില്ല, ധ്രുവനച്ചത്തിരം റിലീസ് വൈകുന്നത് എന്താണെന്ന് പോലും ചോദിച്ചില്ല: ഗൗതം മേനോന്‍

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; ലക്ഷ്യം തൃണമൂൽ കോൺ​ഗ്രസിൻ്റെ രാജ്യസഭാ സീറ്റോ?

" സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉണ്ടാവില്ല"; ആകാശ് ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

സിപിഐഎം ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ജി സുധാകരൻ ലീഗ് വേദിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി

"സഞ്ജുവിന് പകരം റിഷഭ് പന്തിനെ ടീമിൽ എടുത്താൽ കോമഡി ആകും"; ഹർഭജൻ സിംഗിന്റെ വാക്കുകൾ വൈറൽ; സംഭവം ഇങ്ങനെ

'ഞങ്ങൾ സ്പാനിഷ് കപ്പ് ഇങ് എടുക്കുവാ'; എൽ ക്ലാസിക്കോ ഫൈനലിൽ റയലിനെ തകർത്ത് കപ്പ് ജേതാക്കളായി ബാഴ്‌സലോണ

ലോസ് ഏഞ്ചൽസിലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി; അപകടത്തിന് തീവ്രത കൂട്ടി 70 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് റിപ്പോർട്ട്

നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പീച്ചി ഡാമിന്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ട 16-കാരി മരണപ്പെട്ടു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ