ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി പറഞ്ഞ് ഒരു ഗ്രാമം

ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് ചെമ്പ് ഗ്രാമം. ചെമ്പ് സ്വദേശിയായ ആദി ശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ പൂര്‍ണമായും സൗജന്യമായി നടത്തി കൊടുത്തതോടെയാണ് ഒരു ഗ്രാമത്തിന്റെ സ്‌നേഹവും കടപ്പാടും ദുല്‍ഖര്‍ ഏറ്റുവാങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ചെമ്പ് ഗ്രാമത്തിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പ്:

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്മവും ജീവിതവുമാണ്. നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല, ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്.

എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Latest Stories

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും