ദുൽഖർ സൽമാൻ എന്ന പാൻ- ഇന്ത്യൻ സ്റ്റാർ; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്രോജക്ടുകൾ

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് ദുൽഖർ സൽമാൻ. പതിനൊന്ന് വർഷം നീണ്ടുനിന്ന കരിയറിൽ മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ- ഇന്ത്യൻ യുവതാരമായി നിറഞ്ഞുനിൽക്കുകയാണ് ദുൽഖർ ഇപ്പോൾ.

ഒരുപിടി മികച്ച പ്രൊജക്ടുകളാണ് ദുൽഖറിന്റേതായി ഇനി വരാനുള്ളത്. അതിൽ തന്നെ ഏറ്റവും പ്രധാനമാണ് മണിരത്നം- കമൽ ഹാസൻ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം. നായകനാണ് ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം. അതുകൊണ്ട് തന്നെ 36 വർഷത്തിന് ശേഷം മണിരത്നവും കമൽ ഹാസനും വീണ്ടും ഒന്നിക്കുമ്പോൾ ഗംഭീര സിനിമ അനുഭവം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുൻപ് ‘ഓക്കെ കണ്മണി’ എന്ന ചിത്രത്തിലാണ് ദുൽഖറും മണിരത്നവും അവസാനമായി ഒന്നിച്ചത്. എ. ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസർ നവംബർ 12 ന് പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

ദേശീയ അവാർഡ് ജേതാവ് സുധ കൊങ്കര സൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ‘പുറനാന്നൂറ്’ എന്ന ചിത്രത്തിലും ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ നിന്നും നസ്രിയയും ചിത്രത്തിലുണ്ട്. ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

‘ദി ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കിയ സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’ സിനിമയിലും ദുൽഖർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റാണ ദഗുബാട്ടിയാണ് ചിത്രത്തിന്റെ നിർമ്മാണം.

‘പറവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓതിരം കടകം’ ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

വെങ്കി അട്ടല്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്ക്കർ ‘ എന്ന തെലുങ്ക് ചിത്രത്തിൽ നായകനായാണ് ദുൽഖർ സൽമാൻ വരുന്നത്. കൂടാതെ നാഗ് അശ്വിന്റെ ‘കൽക്കി 2898 എ. ഡി’യിലും ദുൽഖർ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രഭാസ്, അമിതാഭ് ഭച്ചൻ എന്നിവാരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കൂടാതെ ‘ഗൺസ് ആന്റ് ഗുലാബ്സ്’ എന്ന ഹിന്ദി വെബ് സീരീസിലും ദുൽഖർ സൽമാൻ ഈ വർഷം വേഷമിട്ടിരുന്നു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?