ചുപ്: ഒരു കലാകാരന്റെ പ്രതികാരവുമായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ‘ചുപ്’ എന്നാണ്. റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. നാല് ചുവപ്പ് നക്ഷത്രങ്ങളില്‍ നിന്നും രക്തം ഒലിക്കുന്ന രീതിയില്‍ എത്തിയ ടൈറ്റില്‍ ശ്രദ്ധ നേടുകയാണ്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചുപ് എന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇതിഹാസ ചലച്ചിത്ര താരം ഗുരു ദത്തിന്റെ ഓര്‍മ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്. ഗുരു ദത്തിന്റെ 1957ല്‍ പുറത്തിറങ്ങിയ പ്യാസ എന്ന ചിത്രത്തിലെ ‘യെഹ് ദുനിയാ അഗര്‍ മില്‍ ബി ജായേ തോ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചുപ്പിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി എന്നാണ് സംവിധായകന്‍ പറയുന്നത്. ഓഗസ്റ്റിലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ആര്‍ ബാല്‍കിയും രാജ സെന്നും റിഷി വിര്‍മണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അമിത്ത്രിവേദി സംഗീതവും വിശാല്‍ സിന്‍ഹ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. അതേസമയം, കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തമിഴ് ചിത്രം ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. യുദ്ധം തൊ രസിന പ്രേമ കഥ എന്ന തെലുങ്ക് ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ