ദുല്‍ഖര്‍ തന്നെയാണോ ആരാധകര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്? സംശയവുമായി ആരാധിക, മറുപടിയുമായി താരം

തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകര്‍ക്ക് മറുപടി നല്‍കുന്നത് താന്‍ തന്നെയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമേ ആരാധകര്‍ക്ക് പിറന്നാള്‍ ആശംസകളും മറ്റും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇത് ദുല്‍ഖര്‍ തന്നെയാണോ ചെയ്യുന്നത് അതോ താരത്തിന്റെ ടീം ആണോ എന്ന ഒരു സംശയ കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് താരം.

”ട്വിറ്ററിലെ ഏറ്റവും സ്വീറ്റായ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും എനിക്ക് നോട്ടിഫിക്കേഷനായി വരാറുണ്ട്. ചിലപ്പോള്‍ ആരാധകര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്ന ദുല്‍ഖറിനെ പോസ്റ്റുകള്‍. അദ്ദേഹം വളരെ ഉദാരമനസ്‌കനാണ്. തന്റെ ആരാധകര്‍ക്ക് ആശംസ അറിയിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നുവെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുള്ള കാര്യമാണ്” എന്നായിരുന്നു മോണിക്ക എന്ന യുവതിയുടെ കമന്റ്.

എന്നാല്‍, ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് ദുല്‍ഖറിന്റെ ടീമാണെന്നും ഇന്‍സ്റ്റാഗ്രാം മാത്രമാണ് നടന്‍ ഹാന്‍ഡില്‍ ചെയ്യുന്നതെന്നുമാണ് മറ്റൊരാള്‍ മോണിക്കയ്ക്ക് മറുപടി നല്‍കി. ഇത് ശ്രദ്ധയില്‍പ്പെട്ട ദുല്‍ഖര്‍ ഇരുവര്‍ക്കും മറുപടിയുമായി രംഗത്ത് എത്തുകയായിരുന്നു.

”അങ്ങനെ അല്ല, ഇതു ഞാന്‍ തന്നെയാണ്. നിങ്ങള്‍ അങ്ങനെ ഊഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എന്റെ ടീം ഫെയ്‌സ്ബുക്കില്‍ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അത് ഉള്‍പ്പടെയുള്ള എന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്” എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്.

താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ബോളിവുഡ് ചിത്രം ‘ഛുപ്’ ആണ് ദുല്‍ഖറിന്റെതായി റിലീസ് ചെയ്തിരിക്കുന്ന ചിത്രം. തെലുങ്കില്‍ ‘സീതാരാമം’ എന്ന ചിത്രവും റിലീസ് ചെയ്തിരുന്നു. ഈ രണ്ട് ചിത്രങ്ങളും താരത്തിന്റെ കരിയറിലെ ഹിറ്റുകളാണ്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ