'മാര്‍ട്ടിന്‍-ഷീബ വധക്കേസ് ക്രൈം നമ്പര്‍ 252/17', നിഗൂഢത നിറഞ്ഞ കേസുമായി അരവിന്ദ് കരുണാകരന്‍; 'സല്യൂട്ട്' ട്രെയ്‌ലര്‍

നിഗൂഡത നിറച്ച് ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ ട്രെയ്‌ലര്‍. ഗംഭീര പ്രതികരണമാണ് ട്രെയ്‌ലറിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ്-ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. പുതുവര്‍ഷ റിലീസായി ജനുവരി 14ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജേക്സ് ബിജോയ്യാണ് ചിത്രത്തിന് സംഗീത ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം-അസ്ലം പുരയില്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-സുജിത് സുധാകരന്‍, ആര്‍ട്ട്-സിറില്‍ കുരുവിള, സ്റ്റില്‍സ്-രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ധു പനയ്ക്കല്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.സി രവി. അസോസിയേറ്റ് ഡയറക്ടര്‍-ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ.ഡി- അമര്‍ ഹാന്‍സ്പല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്-അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്ജിത്ത് മടത്തില്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

Latest Stories

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ

സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൂരത; പത്തനംതിട്ട പീഡനക്കേസില്‍ 43 പ്രതികള്‍ അറസ്റ്റില്‍

എന്താ വയ്യേ തനിക്ക്, ഇംഗ്ലണ്ട് താരത്തിന്റെ റെക്കോഡ് പലർക്കും തലകറക്കത്തിന് കാരണമാകും; റെക്കോഡ് നോക്കാം

വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പിസി ജോര്‍ജ്ജ്

അങ്ങനെ അവൻ ഇപ്പോൾ ടീമിനെ നയിക്കേണ്ട, പുതിയ ക്യാപ്റ്റന്റെ പേരിൽ ഗംഭീർ - അഗർക്കാർ ഉടക്ക്; തമ്മിലടി അതിരൂക്ഷം