നെഗറ്റീവ് പ്രചാരണങ്ങള്‍ 'കൊത്ത'യെ ബാധിച്ചോ? ആദ്യ ദിന കളക്ഷന്‍, റിപ്പോര്‍ട്ട് പുറത്ത്

ഏറെ ഹൈപ്പോടെ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ എത്തിയതോടെ സിനിമയ്‌ക്കെതിരെ സംഘടിതമായി ഡീഗ്രേഡിംഗ് നടത്തുകയാണെന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തില്‍ മാത്രം ആദ്യ ദിനം ചിത്രം ആറ് കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഹൌസ് ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍ ചിത്രം റെക്കോര്‍ഡും നേടിയിട്ടുണ്ട്. ‘കബാലി’യെ മറികടന്ന് കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കിംഗ് ഓഫ് കൊത്ത. കബാലിയുടെ 30.21 ലക്ഷത്തെ മറികടന്ന് 32 ലക്ഷമാണ് ചിത്രം നേടിയത്.

രണ്ടാം ദിനമായ വെള്ളിയാഴ്ചയും ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. വേറിട്ട രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ദുല്‍ഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

Latest Stories

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം