ദുല്‍ഖര്‍-ടിനു കോമ്പോ അടുത്ത വര്‍ഷം; പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍-ടിനു പാപ്പച്ചന്‍ കോമ്പോയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ടിനു പാപ്പച്ചന്‍ പങ്കുവച്ചത്.

‘ചാവേര്‍’ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ടിനു പാപ്പച്ചന്‍ ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോയ് മാത്യുവിന്റേതാണ് രചന.

അതേസമയം, ‘കിംഗ് ഓഫ് കൊത്ത’ ആണ് ദുല്‍ഖറിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം?ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്‌ക്രിപ്റ്റ് -അഭിലാഷ് എന്‍ ചന്ദ്രന്‍.

എഡിറ്റര്‍ -ശ്യാം ശശിധരന്‍, മേക്കപ്പ് -റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം -പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ദീപക് പരമേശ്വരന്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം