'കുറുപ്പി'ല്‍ നിന്നും അവധി എടുത്ത് ദുല്‍ഖര്‍; 20 ദിവസം മുംബൈയില്‍

പിടികിട്ടാപ്പുള്ളിയായ “കുറുപ്പി”ല്‍ നിന്നും 20 ദിവസത്തെ അവധി എടുത്ത് ദുല്‍ഖര്‍. സെപ്റ്റംബര്‍ 20ന് റിസലീസ് ചെയ്യുന്ന ബോളിവുഡ് ചിത്രം “ദ സോയാ ഫാക്ടറി”ന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനായാണ് ദുല്‍ഖര്‍ അവധിയെടുത്ത് മുംബൈയിലേക്ക് പറന്നിരിക്കുന്നത്.

സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ എത്തുന്നത്. അനൂജ ചൗഹാന്‍ എഴുതിയ “ദ സോയാ ഫാക്ടര്‍” എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

“സെക്കന്റ് ഷോ”ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “കുറുപ്പ്.” രണ്ട് ദിവസത്തെ ഷൂട്ടിങ്ങിന് പിന്നാലെ അവധി എടുത്ത ദുല്‍ഖര്‍ സെപ്റ്റംബര്‍ 25ന് തിരിച്ചെത്തും. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വെ ഫെയറര്‍ ഫിലിംസ് എം സ്റ്റാര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണിവയ്ന്‍, ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി