സീതാ രാമം, ആദ്യ ഷോയ്ക്ക് പിന്നാലെ നിറകണ്ണുകളോടെ ദുല്‍ഖറും മൃണാളും; വീഡിയോ വൈറല്‍

ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സീതാ രാമം തിയേറ്ററുകളിലെത്തി. ചിത്രം റീലിസായതിന് പിന്നാലെ ആദ്യ ഷോയ്ക്ക് ശേഷം കരയുന്ന അണിയറ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുൽഖറും, നായികയായ മൃണാൾ താക്കൂറും. ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്താണ് സന്തോഷം പങ്കുവെക്കുന്നതുമാണ് വീഡിയോയിൽ.

സന്തോഷം കരച്ചിലായി അവസാനിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. അതേസമയം പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസിൽ ചിത്രത്തിന്റെ പ്രിമിയർ നടന്നിരുന്നു.

മികച്ച അഭിപ്രായങ്ങളാണ് അവിടെ നിന്നും ചിത്രത്തിന് ലഭിച്ചത്. മഹാനടിക്ക് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് സിനിമയാണ് സീതാ രാമം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്.  1965ലെ ഇന്തോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സീതാ രാമത്തിൻറെ പ്രമേയം.

സീതാരാമം ചരിത്രം പറയുന്ന ഫിക്ഷനും അതേസമയം പ്രണയ കഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപ്പുടി മുൻപ് പറയുകയുണ്ടായി. കശ്മീരിലും ഹൈദരാബാദിലുമായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ്. സ്വപ്ന സിനിമയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്‍കുമാർ കണ്ടമുടിയും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയത്. എഡിറ്റിങ്- കോതഗിരി വെങ്കടേശ്വര റാവു. ഛായാഗ്രഹണം- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം