'ദുല്‍ഖര്‍ പുലിയാഡാ', ട്വീറ്റുമായി നെറ്റ്ഫ്‌ളിക്‌സ്; 'കുറുപ്പ്' ഒ.ടി.ടി റിലീസോ? ആകാംക്ഷയോടെ ആരാധകര്‍

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. “”ദുല്‍ഖര്‍ പുലിയാഡാ”” എന്ന ട്വീറ്റ് നെറ്റ്ഫ്‌ളിക്‌സിന്റെ മാന്‍ ക്രഷ് മണ്‍ഡേ (#MCM) എന്ന ഹാഷ്ടാഗില്‍ എത്തിയതാണ് ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ ഏതെങ്കിലും പുതിയ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനെത്തുന്നുണ്ടോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ചിത്രീകരണം പൂര്‍ത്തിയായ “കുറുപ്പ്” ഒ.ടി.ടി റിലീസ് ചെയ്‌തേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. കാര്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രസകരമായ കമന്റുകളാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഈ ട്വീറ്റിന് ലഭിക്കുന്നത്.

“”ദുല്‍ഖര്‍ സല്‍മാന്‍ പുലിയാണെന്നത് ഓകെ. എന്നാല്‍ കുറുപ്പ് തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് സ്ട്രീമിംഗ് ആരംഭിക്കരുത്””, “”കുറുപ്പിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആണോ ഇത്?”” എന്നിങ്ങനെയാണ് ചില കമന്റുകള്‍. “”മലയാളം ഒക്കെ അറിയുമോ”” എന്ന ഒരു കമന്റിന് “”പിന്നെ, മലയാളം അറിയാം”” എന്ന മറുപടിയും നെറ്റ്ഫ്‌ളിക്‌സിന്റെ അക്കൗണ്ടില്‍ നിന്നും വന്നിട്ടുണ്ട്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്