ഹോളിവുഡിൽ തിളങ്ങാൻ തബു; ഡ്യൂൺ ഒരുങ്ങുന്നു; ടീസർ പുറത്ത്

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തബു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായ താരമിപ്പോൾ ഹോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. ഹോളിവുഡിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മാക്സിന്റെ ‘ഡ്യൂണ്‍: പ്രൊഫെസി’ എന്ന വെബ് സീരീസിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സീരീസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബറിലാണ് സീരീസ് മാക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫ്രാങ്ക് ഹെർബെർട്ടിന്റെ പ്രശസ്ത സയൻസ്- ഫിക്ഷൻ നോവലായ ‘ഡ്യൂൺ’, ബ്രയാൻ ഹെർബെർട്ടിന്റെ ‘സിസ്റ്റർ ഹുഡ് ഓഫ് ഡ്യൂൺ’ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്.

അതിമാനുഷികമായ കഴിവുകൾ നേടുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിനും മാനസികാവസ്ഥയ്ക്കും വിധേയരായ ബെനെ ഗെസെറിറ്റ് എന്ന സവിശേഷവും ശക്തവുമായ ഒരു സഹോദരിയുടെ ഉത്ഭവത്തെ കേന്ദ്രീകരിച്ച്, ഹെർബെർട്ടിൻ്റെ ഡ്യൂൺ എന്ന നോവലിൻ്റെ സംഭവങ്ങൾക്ക് ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പാണ് സീരീസിലെ കഥ നടക്കുന്നത്. എമിലി വാട്ട്സൺ,ഒളിവിയ വില്ല്യംസ്, ട്രാവിസ് ഫിമ്മൽ എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ.

മീര നായർ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിൾ ബോയ്’ എന്ന സീരീസിലായിരുന്നു തബുവിന്റെ ഇതിന് മുൻപ് പുറത്തിറങ്ങിയ സീരീസ്.