കഥ കേള്‍ക്കാന്‍ വരാമെന്നു പറഞ്ഞ ആള്‍ എത്തിയില്ല; 'ദുനിയാവിന്റെ ഒരറ്റത്ത്' ആരംഭിച്ച കഥ ഇങ്ങനെ...

ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് “ദുനിയാവിന്റെ ഒരറ്റത്ത്”. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത് പ്രശാന്ത് മുരളിയും സഫീര്‍ റുമാനിയും ചേര്‍ന്നാണ്. പ്രശാന്ത് മുരളിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തികച്ചും അപ്രതീക്ഷിതമായാണ് ടോം ഇമ്മട്ടി ഈ പ്രൊജക്ടിലേക്ക് പ്രശാന്ത് മുരളിയെ ക്ഷണിക്കുന്നത്. “അജിനോ മോട്ടോ”, “കാനായിലെ മദ്യപാനികള്‍” എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയായ താരമാണ് പ്രശാന്ത് മുരളി. കഥ കേള്‍ക്കാന്‍ വരാമെന്ന് പറഞ്ഞ ആള്‍ സമയത്ത് എത്താതിരുന്നപ്പോഴാണ് ടോം ഇമ്മട്ടി പ്രശാന്ത് മുരളിയെ വിളിക്കുന്നത്.

ആ കഥ ഇങ്ങനെ:

ഹ്രസ്വ ചിത്രങ്ങളുടെ ദുനിയാവിന്റെ ഒരറ്റത്ത് നിന്നും
കഥ കേള്‍ക്കാന്‍ വരാമെന്നു പറഞ്ഞ ആള്‍ സമയം ആയപ്പോള്‍ എത്തില്ല എന്ന് അറിയിച്ചതോടെ നിരാശരായി ലുലു മാളില്‍ നിന്ന് തിരികെ പോകാന്‍ തീരുമാനിച്ചു നില്‍ക്കുമ്പോളാണ് പ്രശാന്ത് മുരളിയെ ടോം ഇമ്മട്ടി ആദ്യമായി വിളിക്കുന്നത്. “”ഹലൊ പ്രശാന്ത് മുരളിയല്ലേ … ഞാന്‍ ടോം … മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ സംവിധായകനാണ്. ഞാന്‍ തന്റെ “അജിനോമോട്ടോ” കണ്ടു. ഗംഭീരം ആയിട്ടുണ്ട്”. പ്രശാന്തിന് അത്ഭുതം അടക്കാനായില്ല. തന്റെ ഷോര്‍ട് ഫിലിം കണ്ടിട്ട് ഒരു സംവിധായകന്‍ തന്നെ വിളിച്ചിരിക്കുന്നു.

അപ്പോള്‍ തന്നെ താനും സഫീര്‍ റുമേനിയും കൂടെ ഡെവലപ്പ് ചെയ്ത ഒരു കഥ കേള്‍ക്കാന്‍ ടോം ഇമ്മട്ടിയുടെ അപ്പോയ്ന്റ്‌മെന്റ് എടുത്തു. കഥ കേട്ട് അപ്പോള്‍ തന്നെ ടോം പറഞ്ഞു “”ഇതു നമ്മള്‍ ചെയ്യുന്നു”. ഉടനെ തന്നെ സഫീറും പ്രശാന്തും കൂടെ സ്‌ക്രിപ്റ്റ് എഴുത്തും തുടങ്ങി. അങ്ങനെയാണ് “”ദുനിയാവിന്റെ ഒരറ്റത്ത് ” ഉണ്ടാവുന്നത്.

ഷോര്‍ട് ഫിലിമുകള്‍ പലര്‍ക്കും സിനിമയുടെ ചവിട്ടുപടി ആകാറുണ്ട് എങ്കിലും 2019 ഇല്‍ പുറത്തിറങ്ങിയ “അജിനോമോട്ടോയും” “കനായിലെ മദ്യപാനികളും” പ്രശാന്ത് മുരളി എന്ന നടന്റെ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവിന് നാന്ദി കുറിക്കുകയാണ് ; അതും നടന്‍ എന്ന പദവി മാത്രവല്ല, “”ദുനിയാവിന്റെ ഒരറ്റത്ത് ” ന്റെ എഴുത്തുകാരില്‍ ഒരാള്‍ കൂടെയാണ്

“ഷോര്‍ട് ഫിലിമും സിനിമയും രണ്ടു തട്ടില്‍ കാണണ്ട ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ് “അജിനോമോട്ടോയും” “കാനായിലെ മദ്യപാനികളും” തന്നത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഷോര്‍ട് ഫിലിമില്‍ ഒരു തരം അഭിനയവും സിനിമയില്‍ വേറൊരു തരം അഭിനയവും അല്ലല്ലോ ഉള്ളത്.” പ്രശാന്ത് മുരളി പറയുന്നു.

ഇതിനോടകം തന്നെ ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന വേഷങ്ങളില്‍ എത്തുന്ന “ദുനിയാവിന്റെ ഒരറ്റത്ത്”ന്റെ ടൈറ്റില്‍ പോസ്റ്റര്‍ വലിയ രീതിയില്‍ ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഇവരോട് ഒപ്പം നിക്കുന്ന ഒരു കഥാപാത്രമാണ് പ്രശാന്ത് മുരളി ഇതില്‍ അഭിനയിക്കുന്നത്. ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഒരു അഭിനേതാക്കളുടെ കോംബോ ടോം ഇമ്മട്ടിയുടെ “ദുനിയാവിന്റെ ഒരറ്റത്ത്” നിന്ന്. പ്രതീക്ഷിക്കാം.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍