സിജു വിൽസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വരയൻ’. ചെയ്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം മെയ് 20 നാണ് തിയേറ്ററിലേത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഗുണ്ടകളുടെ താവളമായ ‘കലിപ്പക്കര’ ഗ്രാമത്തിലെ ഇടവക പള്ളിയിലേക്ക് പുതുതായി എത്തുന്ന രസികനും ചെറുപ്പക്കാരനുമായ വികാരിയച്ചൻ തൻ്റെ സാമർത്ഥ്യങ്ങളും കൗശലവും കൊണ്ട് നാട്ടുകാർക്കിടയിൽ ജനകീയനാവുകയും ഗുണ്ടകൾക്ക് എതിരാളിയാവുകയും ചെയ്യുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
ഹാസ്യവും പ്രണയവും ആക്ഷനും സെന്റിമെൻസും എല്ലാം ഒത്തിണങ്ങിയ ചിത്രം ഫുൾ ടൈം എന്റർടൈനറാണ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന എബിച്ചനെയാണ് സിജു വിൽസൺ അവതരിപ്പിച്ചിരിക്കുന്നത്, ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് തുടങ്ങി വൻ താര നിരയാണ് ചിത്രത്തിലൂള്ളത്.
പുരോഹിതനായ ഫാദർ ഡാനി കപ്പൂച്ചിനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിത്. സത്യം സിനിമാസിൻ്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴയിലെ കുട്ടനാടാണ് പ്രധാന ലൊക്കേഷൻ.