ഇഡി പണി തുടങ്ങി, 'എമ്പുരാന്‍' വെട്ടിയിട്ടും പൂട്ടി; നിര്‍മ്മാതാവിന്റെ ഓഫീസുകളില്‍ റെയ്ഡ്

‘എമ്പുരാന്‍’ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.

അതേസമയം, എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ 24 കട്ടുകളോടെ സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്.

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെയും സീനുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ബജ്രംഗി എന്ന വില്ലന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

Latest Stories

RR UPDATES: രാജസ്ഥാന്റെ സങ്കടത്തിനിടയിലും ആ ആശ്വാസ വാർത്ത നൽകി സഞ്ജു സാംസൺ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തുഷാര കൊലക്കേസ്; പട്ടിണിക്കൊലയിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയത് ബിഹാര്‍ സ്വദേശി; പഞ്ചാബില്‍ നിന്ന് പ്രതിയെ പിടികൂടി കുട്ടിയെ മോചിപ്പിച്ച് ഫോര്‍ട്ട് പൊലീസ്

ഫോർച്യൂണറിന്റെ എതിരാളി; വരവറിയിച്ച് 'മജസ്റ്റർ'

സ്മാർട്ട് ഇന്ത്യൻ വീട്ടമ്മമാരും 12000 ടൺ സ്വർണ്ണവും..

എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ; വിഡ്രോവൽ സിൻഡ്രോമെന്ന് സംശയം

മുസ്ലീം നടനെ സിഖ് ഗുരു ആക്കുന്നോ? ആമിര്‍ ഖാനെതിരെ പ്രതിഷേധം; വിവാദത്തിന് പിന്നാലെ പ്രതികരിച്ച് താരം

'നമുക്ക് ആദ്യം ചൗകിദാറിനോട് ചോദിക്കാം'; തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ചയുണ്ടായതെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

രാജ്യത്ത് കോൺഗ്രസ് തിരിച്ചു വരില്ലെന്ന് പറയാനാവില്ല, അതിന്റെ ജനകീയ അടിത്തറ നഷ്ടമായിട്ടില്ല; പ്രഫുല്ല സാമന്തറേ

63,000 കോടി രൂപയുടെ റഫേല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കും; ഇത്തവണ ഫ്രാന്‍സ് സര്‍ക്കാരുമായി നേരിട്ടുള്ള ഇടപാട്; ലക്ഷ്യം നാവികസേനയ്ക്ക് കരുത്ത് പകരാന്‍