ആര്‍ഭാടങ്ങളില്ലാതെ ഒരു കൊച്ചു കല്യാണം; സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി

സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് നടന്ന വളരെ ലളിതമായ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

താന്‍ വിവാഹിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അപ്പു ഭട്ടതിരി തന്നെയാണ് അറിയിച്ചത്. ”ഞങ്ങള്‍ മാച്ചായി. ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ നടന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞങ്ങള്‍ വീണ്ടും നടന്നു.”

”അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇന്ന് ഞങ്ങള്‍ വിവാഹിതരായി, കൂടുതല്‍ ചര്‍ച്ചകള്‍ക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും” എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അപ്പു ഭട്ടതിരി കുറിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിച്ച നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് അപ്പു സംവിധാന രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ സിനിമയില്‍ എഡിറ്റര്‍ ആയാണ് ശ്രദ്ധ നേടുന്നത്. ഒറ്റമുറിവെളിച്ചം ആണ് ആദ്യമായി എഡിറ്റ് ചെയ്ത സിനിമ.

വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ഒരാള്‍പ്പൊക്കം, കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, തീവണ്ടി, ഡാകിനി തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്റര്‍ ആണ്.

Read more