ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഇക്കൊല്ലം റിലീസില്ല

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഇക്കൊല്ലം റിലീസിനില്ലെന്ന് സ്ഥിരീകരിച്ചു. രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീട്ടി വെച്ചിരിക്കുന്നതിന് പിന്നിലുള്ള കാരണമെന്താണെന്ന് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ പ്രിവ്യുവിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രിവ്യു ഷോയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായത്. ചിലര്‍ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം ഉയര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ മോശം അഭിപ്രായമാണ് പറഞ്ഞത്. ഇത്തരം അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിലാണോ റിലീസ് മാറ്റിയതെന്ന് വ്യക്തമല്ല.

സസ്‌പെന്‍സായി ഒളിപ്പിച്ചുവെച്ച ക്ലൈമാക്‌സ് പോലും വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു മെയ്ക്കിംഗ് എന്നും വിവരമുണ്ട്.

രാത്രികാല ദൃശ്യങ്ങള്‍ ധാരാളമുള്ള ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും കളര്‍ കറക്ഷനും കഴിഞ്ഞപ്പോള്‍ സീനുകള്‍ കൂടുതല്‍ ഇരുണ്ടു പോയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ രീതിയില്‍ സിനിമ റിലീസ് ചെയ്താല്‍ തിയേറ്ററില്‍നിന്ന് തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എഫ്. മാത്യൂസാണ്.

Latest Stories

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര