ചലച്ചിത്രമേളകളില്‍ മലയാളത്തിനായി അവാര്‍ഡുകല്‍ വാരിക്കൂട്ടി പ്രയാണം തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ. ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് സിനിമ കാറ്റഗറിയില്‍ മൂന്ന് അവാര്‍ഡുകളാണ് ചിത്രം നേടിയത്. മികച്ച നടന്‍, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രത്തിന് പുരസ്‌കാരം.
മികച്ച നടനുള്ള പുരസ്‌കാരം ഈ.മ.യൗവിലെ അഭിനയത്തിലൂടെ ചെമ്പന്‍ വിനോദിനെ തേടിയെത്തി. “പത്മാവതി” യിലെ അഭിനയത്തിലൂടെ രണ്‍വീര്‍ സിംഗും മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാര്‍ഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി. ഈ അവാര്‍ഡുകള്‍ ഇറാനിയന്‍ ചിത്രമായ “ഗോള്‍നെസ”യ്‌ക്കൊപ്പമാണ് ഇരുവരും പങ്കിട്ടത്.
https://www.facebook.com/photo.php?fbid=2097260280327500&set=a.904478316272375&type=3&theater
പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രമേയമാക്കിയ “ഈ.മ.യൗ” ഗോവന്‍ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചിത്രത്തെ തേടിയെത്തിയിരുന്നു. മികച്ച സംവിധായകന്‍, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈന്‍ എന്നീ കാറ്റഗറികളിലാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചിത്രം നേടിയത്.