നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന് ‘ഈശോ’ എന്ന പേര് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഫിലിം ചേംബര്‍. ചിത്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അനുമതി നിഷേധിച്ചത്. സിനിമയുടെ നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന് ‘ഈശോ’ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.
പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളികൊണ്ടായിരുന്നു ഫിലിം ചേംബറിന്റെ മറുപടി. അതേസമയം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിന് ഫിലിം ചേംബറിന്റെ അനുമതി ആവശ്യമില്ല.
ഇതേപേരില്‍ തന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധിക്കും. നേരത്തെ ചിത്രത്തിനെതിരെയും സംവിധായകന്‍ നാദിര്‍ഷയ്ക്ക് എതിരെയും വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു.
ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം ആരോപിച്ചത്.