ഈശോ വിറ്റുപോയത് ജയസൂര്യ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുകയ്ക്ക്

നാദിര്‍ഷ-ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ഒടിടിയില്‍ ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

നാദിര്‍ഷയുടെ മുന്‍ ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയുമാണ് ‘ഈശോ’യുടെ പ്രത്യേകത. സിനിമയുടെ ടീസറും വലിയ ചര്‍ച്ചയായിരുന്നു. സിനിമ മുഴുവന്‍ കണ്ടതിനു ശേഷമായിരുന്നു ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ചിത്രം വാങ്ങാമെന്ന തീരുമാനം സോണി എടുക്കുന്നതും.

നേരത്തേ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നല്‍കിയത്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് നാദിര്‍ഷ പറഞ്ഞു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബാദുഷ, ബിനു െസബാസ്റ്റ്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, പരസ്യകല ആനന്ദ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ റെക്‌സ് ഏബ്രഹാം, അസോഷ്യേറ്റ് ഡയറക്ടര്‍ വിജീഷ് അരൂര്‍, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, വാര്‍ത്ത പ്രചരണം എ.എസ്. ദിനേശ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്