എമ്മി പുരസ്കാരം സ്വന്തമാക്കി ഏക്താ കപൂറും വീർ ദാസും

ടെലിവിഷൻ മേഖലയിലെ സംഭാവനയ്ക്ക് നൽകുന്ന എമ്മി പുരസ്കാരം സ്വന്തമാക്കി ചാലച്ചിത്ര നിർമ്മാതാവ് ഏക്താ കപൂറും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ വീർ ദാസും. ന്യൂയോർക്കിൽ വെച്ച് നടന്ന 51-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ദാന ചടങ്ങിൽവെച്ച് ഇരുവരും പുരസ്കാരം സ്വീകരിച്ചു.

1994-ൽ തുടക്കംകുറിച്ച ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറാണ് ഏക്‌ത കപൂർ. കൂടാതെ ‘ക്യോംകി സാസ് ഭീ കഭീ ബഹു ഥീ’, ‘കഹാനി ഘർ ഘർ കീ’, ‘ബഡേ അച്ഛേ ലഗ്തെ ഹേ’ എന്നീ പരമ്പരകളുടെ നിർമ്മാതാവ് കൂടിയാണ് ഏക്താ.

“ഇത് പോലെ ആഗോള തലത്തിൽ ആദരിക്കപ്പെടുന്നത് എനിക്ക് അളവറ്റ സന്തോഷം നൽകുന്നു. കഥകൾ പറയാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു, കാരണം അവ എനിക്ക് കേൾക്കാനും കാണാനും പ്രതിനിധീകരിക്കാനും അവസരം നൽകുന്നു. ടെലിവിഷനിൽ നിന്ന് സിനിമകളിലേക്കും ഒടിടി യിലേക്കും മാറാൻ എന്നെ അനുവദിച്ച പ്രേക്ഷകരുടെ സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. ഞാൻ പറഞ്ഞ ഓരോ കഥയും പല തലങ്ങളിലുള്ള പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള പാലമായി. ഈ യാത്രയ്ക്ക് സംഭവിച്ച അപ്രതീക്ഷിത വഴിത്തിരിവുകൾ, ഇന്ത്യയിലെയും അതിനപ്പുറത്തെയും ആളുകൾ വർഷിച്ച സ്നേഹത്തിന്റെ ശക്തിയുടെ തെളിവാണ്. എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു” എന്നാണ് എമ്മി പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഏക്താ കപൂർ പറഞ്ഞത്.

Vir Das wins International Emmy for comedy | Mumbai News - The Indian Express

‘വീർ ദാസ്: ലാൻഡിങ്’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് വീർ ദാസ് പ്രശസ്തനായത്. ഹാസ്യാവതരണത്തിനുള്ള എമ്മി സ്വന്തമാക്കുന്ന ആദ്യ വ്യക്തി കൂടിയാണ് വീർ ദാസ്. 2021-ൽ അവതരിപ്പിച്ച ‘ടു ഇന്ത്യാസ്’ എന്ന ഹാസ്യകവിതയുടെ പേരിൽ ഇന്ത്യയിൽ ഒട്ടേറെ കേസുകൾ വീർ ദാസ് നേരിട്ടിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ