ബൂത്ത് സന്ദര്‍ശിച്ച നടന്‍ സോനു സൂദിനെ തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബോളിവുഡ് നടന്‍ സോനു സൂദിനെ പഞ്ചാബിലെ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് താരത്തിനെതിരെ നടപടി. മോഗ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇടപ്പെട്ട് സോനുവിനെ തിരിച്ചയച്ചത്.

സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.എന്നാല്‍ ചില ബൂത്തുകളില്‍ പണം വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു

ഇത് പരിശോധിക്കാനാണ് താന്‍ പോയതെന്നാണ് സോനു സൂദിന്റെ പ്രതികരണം. ‘വിവിധ ബൂത്തുകളില്‍ പ്രതിപക്ഷം, പ്രത്യേകിച്ച് അകാലിദളിന്റെ ആളുകളുടെ ഭീഷണി കോളുകള്‍ വരുന്നതായും ചില ബൂത്തുകളില്‍ പണം വിതരണം ചെയ്യുന്നതായും അറിഞ്ഞു. അത് പരിശോധിച്ച് നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഞങ്ങളുടെ കടമയാണ്. അതിനാലാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്,’ ബൂത്ത് സന്ദര്‍ശനം തടഞ്ഞ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രനുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ