സിനിമ രാഷ്ട്രീയലക്ഷ്യങ്ങളോടെ; മോദി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും പ്രദര്‍ശനം നീട്ടി വെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരു പാര്‍ട്ടികളും കമ്മീഷനെ സമീപിച്ചത്. ആദ്യം ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഓഫീസറാണ് നിര്‍മ്മാതാക്കളില്‍ നിന്ന് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്. മാര്‍ച്ച് 30 നകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ സിനിമാ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാതാക്കളും സിനിമയിലെ നായകന്‍ വിവേക് ഒബ്‌റോയിയും ബി.ജെ.പിക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടം, ജനപ്രാതിനിധ്യ നിയമം, ഭരണഘടന അനുച്ഛേദം 324 എന്നിവയുടെ ലംഘനമാണിതെന്നാണ് ആരോപണം.

വിവേക് ഒബ്റോയിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം “മേരി കോം”, “സരബ്ജിത്” തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

MI VS LSG: സൂര്യാഘാതത്തിൽ വെന്തുരുകി ലക്‌നൗ സൂപ്പർ ജയന്റ്സ്; ഓറഞ്ച് ക്യാപ്പ് വേട്ടയിൽ സൂര്യകുമാറിന് വമ്പൻ കുതിപ്പ്; ആരാധകർ ഹാപ്പി

സഹജീവികൾക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയൻ; മുഖ്യമന്ത്രിയെ പുകഴ്ത്തി കെകെ രാഗേഷിന്റെ ദീർഘമായ ഫേസ്ബുക് പോസ്റ്റ്