അദ്ദേഹം ഓക്കെ ആണെന്ന് പറയാന്‍ പറഞ്ഞു, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും'; എലിസബത്ത്

ആശുപത്രിയിലായ നടന്‍ ബാലയുടെ ആരോഗ്യ വിവരത്തെക്കുറിച്ച് എലിസബത്ത്. ബാല ഐസിയുവില്‍ തുടരുകയാണ് എന്നും താനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു എന്നും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഐസിയുവിലാണ്.മൂന്ന്, നാല് വര്‍ഷങ്ങളായി ബാലയ്ക്ക് ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട് എന്നും എലിസബത്ത് വ്യക്തമാക്കി. ഇത്തവണയും അദ്ദേഹം ശക്തനായി തന്നെ തിരികെ വരുമെന്നാണ് കുറിപ്പില്‍ പറയുന്നത്. പോസ്റ്റിന് നിലവധി പേരാണ് പ്രതികരണം അറിയിച്ചെത്തിയിരിക്കുന്നത്.

ബാല ചേട്ടന്‍ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാന്‍ പറഞ്ഞു. പുള്ളി ഒരു സ്‌ട്രോങ്ങ് പേഴ്‌സണാണ്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങള്‍ ഉണ്ടാവുകയും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക’

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ മുന്‍ പങ്കാളി അമൃത സുരേഷും മകള്‍ അവന്തികയും ഗോപി സുന്ദറും മറ്റ് കുടുംബാംഗങ്ങളും സന്ദര്‍ശിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി കണ്ടു.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍