എന്നെ ഡിവോഴ്‌സിനായി സഹായിച്ചത് ഈ നടനാണ്, ബാലയാണ് ആദ്യ വിവാഹം രഹസ്യമാക്കി വയ്ക്കാന്‍ ആവശ്യപ്പെട്ടത്..: എലിസബത്ത് ഉദയന്‍

ബാലയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഒരു ഡോക്ടറെ വിവാഹം കഴിച്ചിരുന്നുവെന്ന കോകിലയുടെ ആരോപണം സത്യമാണെന്ന് വെളിപ്പെടുത്തി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. ആദ്യ വിവാഹം തകര്‍ന്നപ്പോള്‍ ഡിവോഴ്‌സിന് പോലും സഹായിച്ചത് ബാലയാണ്. ആദ്യ വിവാഹം രഹസ്യമാക്കി വയ്ക്കാന്‍ പറഞ്ഞതും ബാല ആയിരുന്നു. ബാല ഭാര്യയെക്കൊണ്ട് വിഡിയോ ചെയ്യിക്കുന്നത് സ്ത്രീകള്‍ തമ്മിലടിക്കുന്നത് മാറിനിന്ന് കണ്ട് രസിക്കാനാണ് എന്നാണ് എലിസബത്ത് പറയുന്നത്.

എലിസബത്തിന്റെ വാക്കുകള്‍:

അങ്ങനെ അവസാനം തേങ്ങ എറിഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. ”മാമാ വേണ്ട വേണ്ട എന്ന് പറഞ്ഞതാണ്, പക്ഷേ എനിക്ക് മിണ്ടാതിരിക്കാനാകില്ല”, എന്നൊക്കെയാണ് കോകില പറയുന്നത്. എന്നിട്ട് ആ വീഡിയോ പോസ്റ്റ് ചെയ്തത് മാമന്റെ അക്കൗണ്ടിലും. ഇനി സത്യത്തിലേക്ക് കടക്കാം. എന്റെ വിവാഹം 2019 മേയ് മാസമായിരുന്നു. മൂന്നാഴ്ച ഒരുമിച്ച് താമസിച്ചു. പക്ഷേ ഡിവോഴ്‌സ് കുറച്ച് വൈകിയാണ് നടന്നത്. ഡോക്ടറിനെ തന്നെയാണ് വിവാഹം കഴിച്ചത്. ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഞങ്ങള്‍ കണ്ടുമുട്ടിയതും. എന്നെ ഡിവോഴ്‌സിനായി സഹായിച്ചത് ഈ നടനാണ്. അപ്പോള്‍ ആ കാര്യത്തില്‍ ഇനിയും സംശയമുണ്ടെങ്കില്‍ തെളിവുകള്‍ തരാം.

ഇനിയും അതില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറയേണ്ടത് ആ ഡോക്ടറാണ്. അദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിന്റെ ഉത്തരവും ഞാന്‍ പൊതുസമൂഹത്തിന് മുന്നില്‍ വന്നു പറയുന്നതാകും. ഞങ്ങളുടെത് മ്യൂച്ചല്‍ ഡിവോഴ്‌സ് ആയിരുന്നു. പെണ്ണുകാണലും ഉറപ്പീരുമൊക്കെ അടങ്ങിയ വിവാഹമായിരുന്നു അത്. എന്‍ഗേജ്‌മെന്റിന് തന്നെ 1800 ആളുകള്‍ പങ്കെടുത്തു. വിവാഹവും ഓഡിറ്റോറിയത്തില്‍ വലിയ പരിപാടിയായാണ് നടത്തിയത്. അല്ലാതെ രജിസ്റ്റര്‍ ഓഫീസില്‍ പോയി ആരുമറിയാതെ ഒളിച്ചോടി നടത്തിയ വിവാഹമല്ല. അയാള്‍ ഇപ്പോള്‍ വേറെ വിവാഹം കഴിച്ച് സുഖമായി താമസിക്കുന്നു. നാലോ അഞ്ചോ വിവാഹം ചെയ്ത ആള്‍ക്ക് ഈ വിവാഹത്തില്‍ മാത്രം എന്താണ് പ്രശ്‌നം. അതും അയാളോട് പറഞ്ഞിട്ടാണ് ഈ വിവാഹത്തിലേക്ക് വരുന്നത് തന്നെ.

വിവാഹമോചനത്തിന് പോലും ഒപ്പം നിന്ന ആളാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ എന്നെ ഭീഷണിപ്പെടുത്തുന്നത്. ഇതിന്. മുമ്പ് എനിക്കൊരു ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടായിരുന്നു. അതില്‍ റിലേഷന്‍ സ്റ്റാറ്റസിലും ഡിവോഴ്‌സി എന്നാണ് ഞാന്‍ വച്ചിരുന്നത്. ആ പ്രൊഫൈല്‍ വച്ചിട്ടാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നതും. അതുകൊണ്ട് ഈ വിവാഹക്കാര്യം മറച്ചുവച്ചിട്ടില്ല ഇയാളുമായി അടുത്തത്. അന്ന് വിവാഹം എന്നു പറയുന്ന ആ ചടങ്ങ് കഴിഞ്ഞ സമയത്ത് ഇയാള്‍ തന്നെയാണ് മുമ്പൊരു വിവാഹം കഴിഞ്ഞുവെന്നത് ആരോടും പറയേണ്ടെന്ന് പറഞ്ഞത്. അതു പറഞ്ഞാല്‍ തനിക്ക് നാണക്കേട് ആകുമെന്നാണ് ഈ മനുഷ്യന്‍ അന്നു പറഞ്ഞത്. തനിക്കെന്ന് പറഞ്ഞാല്‍ പുള്ളിക്ക്.

ഞാനൊരു വിവാഹമോചിതയാണെന്ന് പറയുന്നതില്‍ എനിക്കൊരു നാണക്കേടും ഇല്ലായിരുന്നു. 5000 ഫ്രണ്ട്‌സും 16000 ഫോളോവേഴ്‌സും ഉള്ള അക്കൗണ്ടിലാണ് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഡിവോഴ്‌സി എന്നിട്ടിരുന്നത്. പുള്ളിയുടെ കൂടെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പ്രൊഫൈല്‍ അയാള്‍ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിലൂടെയാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടതും അയാള്‍ എന്നെ പ്രൊപ്പോസ് ചെയ്തതും. മാത്രമല്ല അന്ന് കയ്യിലുണ്ടായിരുന്ന ഫോണും എറിഞ്ഞു പൊട്ടിച്ചു, സിമ്മും നശിപ്പിച്ചു. എനിക്ക് ഇപ്പോള്‍ 31 വയസുണ്ട്. എന്തു മരുന്നാണ് ഞാന്‍ ഈ പതിനഞ്ച് വര്‍ഷമായി ചെയ്യുന്നത്.

കോകില പറഞ്ഞത് വച്ചാണെങ്കില്‍ 15 വയസ് തൊട്ട് മരുന്ന് കഴിക്കേണ്ടി വരും. ആ മരുന്ന് എന്താണെന്ന് കൂടി പറയണമായിരുന്നു. പനിക്കും വയറുവേദനയ്ക്കും വയറിളക്കത്തിനും ഈ പതിനഞ്ച് വര്‍ഷമായി മരുന്ന് കഴിച്ചിട്ടുണ്ടാകും. അല്ലാതെ എന്തേലും മരുന്നുണ്ടെങ്കില്‍ ആ തെളിവ് കൂടി നിങ്ങള്‍ പറയണം. ഈ അടുത്താണ് ഡിപ്രഷന് മരുന്ന് കഴിക്കാന്‍ തുടങ്ങിയത്. ഒരു പെണ്ണിനെപ്പറ്റി പറയാന്‍ കഴിയുന്ന മോശമായ കാര്യങ്ങളൊക്കെ ഇവര്‍ പറഞ്ഞു പരത്തി. കുട്ടികളുണ്ടാവാത്ത സ്ത്രീയെന്ന് വരെ പറഞ്ഞു.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?