പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലയ്‌ക്കെതിരെയുള്ള തെളിവ് പുറത്തുവിട്ട് മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. ബാലയും എലിസബത്തും സംസാരിക്കുന്ന 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പാണ് എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനെ ബെഡ്‌റൂമില്‍ കയറ്റിയതിനെ എതിര്‍ക്കുന്ന എലിസബത്തിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്.
ഓഡിയോ ക്ലിപ്പിലുള്ള വാക്കുകള്‍: ജേക്കബ് ചേട്ടാ… ഒന്നരയ്ക്ക് ഇവിടെ ബെഡ്‌റൂമില്‍ കയറുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണ് ഇപ്പോള്‍ സമയം. (‘നീ പുറത്തു പോയ്‌ക്കോളൂ’ എന്ന് ബാല പറയുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം) എനിക്കു പുറത്തു പോകാന്‍ പറ്റില്ല. രാത്രി ഒന്നരയ്ക്ക് ബാക്കി ഉള്ളവര്‍ക്കു കിടക്കണ്ടേ? (‘ഇതെന്റെ വീടല്ലേ’ എന്ന് ബാല പറയുന്നു) നിങ്ങള്‍ കല്യാണം കഴിച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. അല്ലാതെ വലിഞ്ഞുകയറി വന്നതല്ല. (‘ശരി…. ശരി….’ ചിരിക്കുന്നു… ‘നാവുടെ അളവ് അളക്കണം’)
ഓഡിയോ ക്ലിപ്പിനൊപ്പമുള്ള സ്‌ക്രീന്‍ ഗ്രാബില്‍ കാണുന്ന പോസ്റ്റിന്റെ കാരണവും എലിസബത്ത് വ്യക്തമാക്കി. എലിസബത്ത് മുമ്പിട്ട ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ ഗ്രാബ് ആണ് ഓഡിയോ ക്ലിപ്പിന് കൊടുത്തിരിക്കുന്നത്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്.
അര്‍ധരാത്രി മറ്റൊരാളെ ബെഡ് റൂമിലേക്ക് വിളിച്ചു കൊണ്ടുവന്നതിനെ എതിര്‍ത്ത് സംസാരിച്ചതിന് ശേഷം ആ വീട്ടില്‍ കഴിയാന്‍ ഭയം തോന്നിയപ്പോള്‍ ഇട്ട പോസ്റ്റാണ് ഇത് എന്നാണ് എലിസബത്തിന്റെ വെളിപ്പെടുത്തല്‍. കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറയാനുള്ള ധൈര്യം അന്ന് ഇല്ലാതിരുന്നതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത് എന്നാണ് എലിസബത്ത് പറയുന്നത്.