'ഞാന്‍ സഖാവ് ഒന്നുമല്ല', നിലപാട് തുറന്നു പറഞ്ഞ് രജിഷ വിജയന്‍; 'എല്ലാം ശരിയാകും'; ടീസര്‍

ആസിഫലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ചിത്രം തിയേറ്ററിലെത്തിക്കും. . ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ് മുഹമ്മദ് നിര്‍വഹിക്കുന്നു. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുക. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി,മഹാനദി ഫെയിം തുളസി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

തോമസ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍ സൂരജ് ഇ എസ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കലദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്‌മത്ത്, സ്റ്റില്‍സ് സിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാബില്‍ , സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം.

Latest Stories

IPL 2025: ട്രോളുന്നവർ ശ്രദ്ധിക്കുക ആ കാരണം കൊണ്ടാണ് ഞാൻ വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത്: എം എസ് ധോണി

മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

IPL 2025: തോൽവിയിലും ചെന്നൈ ആരാധകർക്ക് ഹാപ്പി ന്യൂസ്; ആ താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം

യുദ്ധകാല നിയമപ്രകാരം നാടുകടത്തൽ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ട് ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല; 'എമ്പുരാന്‍' സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ

'ആസൂത്രിതമായി യോഗത്തിലേക്കെത്തി, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി'; പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിനെ മരണത്തിലേക്ക് നയിപ്പിച്ചെന്ന് കുറ്റപത്രം

'എമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശം, ആരും പിണങ്ങിയിട്ട് കാര്യമില്ല'; ശ്രദ്ധയോടെ കാണേണ്ട സിനിമയെന്ന് കെ ബി ഗണേഷ് കുമാർ

യുഎസ് വിസ പഠിക്കാനും ബിരുദം നേടാനും; സര്‍വകലാശാലകളെ കീറിമുറിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനത്തിനല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പിണറായി വിജയന്റെ ക്രിമിനലിസമോ സംഘികളുടെ നെഞ്ചത്തെ തിരുവാതിരയോ? 'സംഘ നയം' എത്തിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക്

അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരും; ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് അമിത്ഷാ