പിന്നില്‍ ഡ്രാഗണ്‍ ചിഹ്നം, ഇത് ഖുറേഷി എബ്രഹാമിന്റെ വില്ലനോ? 'എമ്പുരാന്‍' റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ഇടിവെട്ട് പോസ്റ്റര്‍

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘എമ്പുരാന്‍’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് പൃഥ്വിരാജ്. കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസ് ആയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. 2025 മാര്‍ച്ച് 27ന് ചിത്രം റിലീസ് ചെയ്യും. മുഖം വ്യക്തമാക്കാതെയുള്ള ഒരു ഗംഭീര പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

വെള്ള വസ്ത്രം ധരിച്ച് തിരിഞ്ഞു നില്‍ക്കുന്ന വ്യക്തിക്ക് പിന്നിലായി ഒരു ഡ്രാഗണ്‍ ചിഹ്നവും കാണാം. എമ്പുരാനില്‍ ഖുറേഷി എബ്രഹാമിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന വില്ലന്‍ ആണോ ഇത് എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ലൂസിഫര്‍ യൂണിവേഴ്‌സിനെ ട്രൈലജിയാക്കി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂസിഫര്‍ സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ 2019ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറില്‍ ആയിരുന്നു.

യുകെ, യുഎസ്എ, മെക്‌സിക്കോ, റഷ്യ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരിച്ചത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സച്ചിന്‍ ഖേദേക്കര്‍, മനോജ് കെ. ജയന്‍, ബോബി സിംഹ, സാനിയ അയ്യപ്പന്‍ തുടങ്ങിയ താരനിര സിനിമയുടെ ഭാഗമാണ്.

സയീദ് മസൂദ് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിന് പുറമേ, എമ്പുരാനിലൂടെ പൃഥ്വിരാജ് സംവിധായകനായി തിരിച്ചെത്തുക കൂടിയാണ്. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്.

ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍