ചെകുത്താന്‍ വളര്‍ത്തിയവന്‍... സയീദ് മസൂദിന്റെ മാസ് എന്‍ട്രി; 'എമ്പുരാന്‍' ബിഗ് അപ്‌ഡേറ്റ്

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുമ്പോള്‍ ‘എമ്പുരാന്‍’ എത്തുമ്പോള്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം. സിനിമാപ്രേമികള്‍ ഒരുപാട് കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തെത്തിയ എമ്പുരാന്റെ പോസ്റ്റര്‍ ആണിപ്പോള്‍ ചര്‍ച്ചയാകുന്നത്.

പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ സയിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. അതേ റോളില്‍ എമ്പരാനില്‍ പൃഥ്വിയും ഉണ്ടാവും. പോസ്റ്ററിനൊപ്പം കഥാപാത്രത്തിന്റെ ടാഗ് ലൈനായി എത്തിയ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

‘ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടു… ചെകുത്താന്‍ വളര്‍ത്തി’ എന്നാണ് കഥാപാത്രത്തിന് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വിശേഷണം. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചതും ഇതേ വരികളാണ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍. മുരളി ഗോപിയുടെതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീത സംവിധാനവും കലാസംവിധാനം മോഹന്‍ദാസും നിര്‍വഹിക്കുന്നു. സ്റ്റണ്ട് സില്‍വയാണ് സംഘട്ടനസംവിധാനം. വിദേശ രാജ്യങ്ങളില്‍ അടക്കമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അതേസമയം, ചിത്രത്തില്‍ മമ്മൂട്ടി കാമിയോ റോളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ