കളളപ്പണവുമായി ബന്ധപ്പെട്ട് പരാതി; പൊന്നിയില്‍ സെല്‍വന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷനില്‍ ഇഡി റെയ്ഡ്

പ്രമുഖ സിനിമാ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷനില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയില്‍ ശെല്‍വന്‍ 1, പൊന്നിയില്‍ ശെല്‍വന്‍ 2, കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഉള്‍പ്പെടെയുളള ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് ലൈക പ്രൊഡക്ഷന്‍സ്.

രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ തുടര്‍വിജയത്തിന് പിന്നാലെയാണ് നിര്‍മ്മാണ കമ്പനിയിലെ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് ഇഡി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയില്‍ ശെല്‍വന്‍ 1. 492 കോടി ആയിരുന്നു ചിത്രത്തിന്റെ ലൈഫ് ടൈം ഗ്രോസ്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി

Read more

റിയാസ് ഖാന്‍, ലാല്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന വേളയിലാണ് നിര്‍മ്മാണ കമ്പനിയിലെ പരിശോധന.