Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പരിപാടി മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ അനുസരിച്ച്, ഇനി ആര്യയെ കാണാന്‍ പോലും ആഗ്രഹിക്കുന്നില്ല; ഒടുവില്‍ മൗനം ഭഞ്ജിച്ച് സൂസന്ന

, 8:47 pm

ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ ഷോ അവസാനിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടായിരുന്നു. ഇപ്പോഴും ആ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. മൂന്ന് മത്സരാര്‍ഥികളില്‍ രണ്ടു പേര്‍ ആര്യയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളിട്ടെങ്കിലും മത്സരാര്‍ഥികളില്‍ വിജയം മുന്നില്‍ കണ്ടിരുന്ന സൂസന്ന ഒന്നും സംസാരിച്ചിരുന്നില്ല.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ലൈവിലൂടെ മനസുതുറന്നിരിക്കുകയാണ് ഇവര്‍. ആര്യയെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാത്രമല്ല ഇനി അയാളെ കാണാനും ആഗ്രഹിക്കുന്നില്ലെന്ന് സൂസന്ന പറഞ്ഞു. പരിപാടി മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണോ നടത്തിയതെന്ന ആരാധകരുടെ ചോദ്യത്തിന് അതെ, എന്നായിരുന്നു സൂസന്ന യുടെ ഉത്തരം. സൂസന്നയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായതോടെ ലൈവ് വിഡിയോ പിന്നീട് നീക്കം ചെയ്തു.

പരിപാടിയിലെ ഏറ്റവും പ്രായം കൂടിയ മത്സതാര്‍ഥിയായ സൂസാന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.സീതാലക്ഷ്മിയും അഗതയും ആര്യയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു സമൂഹ മാധ്യമങ്ങളില്‍ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ സൂസന്ന മാത്രം പ്രതികരണങ്ങള്‍ക്കൊന്നും നില്‍ക്കാതെ കാനഡയിലേയ്ക്ക് തിരിച്ചുപോവുകയാണുണ്ടായത്.

Advertisement