Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പ്രൊഫഷണല്‍ ഡാന്‍സര്‍ ബീരാനായി ഹരീഷ് കണാരന്‍; ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേര് 21 ന് തിയേറ്ററുകളില്‍

, 5:52 pm

ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേര് പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രം ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഹരീഷ് കണാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പ്രൊഫഷണല്‍ ഡാന്‍സര്‍ ബീരാന്‍ എന്നാണ് പോസ്റ്ററില്‍ ഹരീഷ് കണാരന്െ പരിചയപ്പെടുത്തിയിരിക്കുന്നത്. തന്റെ തനതായ ഭാഷാ ശൈലിയിലുടെയും അവതരണ രീതിയിലുടെയും മലയാള സിനിമയെ ചിരിപ്പിക്കുന്ന കണാരന്റെ മറ്റൊരു മികച്ച കോമഡി കഥാപാത്രത്തെയും ഈ ചിത്രത്തിലൂടെ കാണാമെന്നാണ് ക്യാരക്ടര്‍ പോസ്റ്ററും ചിത്രത്തിന്റെ ട്രെയ്‌ലറും നല്‍കുന്ന ഉറപ്പ്.

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ചിത്രത്തില്‍ ഉമ്മ ആയിഷയായി ഉര്‍വശി എത്തുന്നു. ‘അമ്മ മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണു കഥ. എഴുത്തു കഴിഞ്ഞപ്പോള്‍ തന്നെ ഉര്‍വശി ചേച്ചിയുടെ മുഖം ആയിരുന്നു ഉമ്മയുടെ കഥാപാത്രത്തിനായി മുമ്പില്‍ വന്നതെന്നും സംവിധായകന്‍ പറയുന്നു. പുതുമുഖം സായിപ്രിയയാണു നായിക.

ഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ആന്റോ ജോസഫ്, സി.ആര്‍. സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയ്ക്ക് സംഗീതം പകരുന്നത് ഗോപിസുന്ദറാണ്, എഡിറ്റിങ് മഹേഷ് നാരായണന്‍, ആര്‍ട് സന്തോഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ആണ് ക്യാമറ.

Advertisement