'കാമുകനെ തേടുന്നില്ല', ക്യാപ്ഷന്‍ തിരുത്തി എസ്തര്‍, കമന്റുകള്‍ ചര്‍ച്ചയാകുന്നു

നടി എസ്തര്‍ അനില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. തനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് എസ്തര്‍ എത്തിയത്. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളില്‍ നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരുന്നത്. ഈ പോസ്റ്റ് ചര്‍ച്ചയായതോടെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്തിരിക്കുകയാണ് എസ്തര്‍ ഇപ്പോള്‍.

“”എഡിറ്റഡ്: കാമുകനെ തേടുന്നില്ല”” എന്നാണ് പുതിയ ക്യാപ്ഷനായി എസ്തര്‍ കുറിച്ചിരിക്കുന്നത്. “”എനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്”” എന്ന ക്യാപ്ഷന്‍ ആയിരുന്നു ചിത്രത്തിന് എസ്തര്‍ നല്‍കിയിരുന്നത്. ആകസ്മികമായി തോന്നിയതാണെന്നും റോമിയോ എന്നെ രക്ഷിക്കൂ എന്നുള്ള ഹാഷ്ടാഗുകളും താരം കുറിച്ചിരുന്നു.

ഇതോടടെ ചിത്രത്തിന് രസകരമായ കമന്റുകളും എത്തി. പിന്നെന്തിനാ മുത്തേ ഈ ചേട്ടന്‍, എന്നെ ബോയ്ഫ്രണ്ട് ആക്കുമോ?, ഞാന്‍ ഇവിടെ തന്നെയുണ്ട് മോളേ, എന്തൊക്കെയാണ് സങ്കല്‍പ്പങ്ങള്‍ എന്നു കൂടി പറയണം എന്നിങ്ങനെ ആണ് ചില കമന്റുകള്‍. മാസ്‌ക്ക് ധരിച്ച് പഴയ ജയന്‍ സ്‌റ്റൈല്‍ ബല്‍ബോട്ടം പാന്റ്സ് ധരിച്ച് നില്‍ക്കുന്ന എസ്തറിനോട് പാന്റ്സ് എവിടെ നിന്നാണ് വാങ്ങിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ദൃശ്യം 2 ആണ് എസ്തറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങളാണ് നേടിയത്. നിലവില്‍ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് എസ്തര്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം