നടി എസ്തര്‍ അനിലിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സ്വിം സ്യൂട്ടില്‍ ഗ്ലാമറസ് ആയാണ് എസ്തര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാല് മാസം മുമ്പ് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി കൊണ്ടാണ് എസ്തര്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കവിളും വയറും ചാടി, തടിച്ചു എന്നും നടി കുറിച്ചിട്ടുണ്ട്.
നേരത്തെയും ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി എസ്തര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശന കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെ എത്തിയിരുന്നു. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ എസ്തര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യ’ത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകള്‍ ആയിട്ടായിരുന്നു എസ്തര്‍ ചിത്രത്തില്‍ എത്തിയത്. പിന്നീട് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശ’ത്തില്‍ കമല്‍ഹാസന്റെ മകളായും എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. 2010ല്‍ നല്ലവന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ നായികയായെത്തിയ ജാക്ക് ആന്‍ഡ് ജില്‍ ആണ് എസ്തര്‍ അനില്‍ അവസാനമായി അഭിനയിച്ച മലയാള ചിത്രം. ‘മിന്‍മിനി’ എന്ന തമിഴ് ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.