'ഒരു ശരാശരി ഫെയ്‌സ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും'; പോസ്റ്റുമായി എസ്തര്‍, വിമര്‍ശനം

നടി എസ്തര്‍ അനിലിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാകുന്നു. ബാംഗ്ലൂരില്‍ നിന്നുള്ള ചിത്രങ്ങളാണ് എസ്തര്‍ പങ്കുവച്ചിരിക്കുന്നത്. അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

”ഒരു ശരാശരി ഫെയ്‌സ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും (നല്ല ഭാഗങ്ങള്‍ മാത്രം)” എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. ആഹാരത്തിന്റെയും ക്ലോസപ് ഫോട്ടയും ബ്ലര്‍ ആയിട്ടുള്ള ചിത്രങ്ങളുമാണ് നടി പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

‘ഈ കുട്ടി ഉദ്ദേശിച്ചത് ഫണ്‍ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക് സെല്‍ഫി വേണ്ട വണ്ണം എടുക്കാന്‍ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസായി അപ്പോളത്തെ ടെക്‌നോളജി മുന്നില്‍ അമ്മായി ആകുമ്പോള്‍ മനസ്സിലാകും’, ‘ദൃശ്യത്തിന്റെ മിടുക്ക് മാത്രമാണ് ഉള്ളത്. മറ്റുള്ളവരെ കളിയാക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് അത് മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം, ‘വി 3’ എന്ന തമിഴ് സിനിമയിലാണ് എസ്തര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. വരലക്ഷ്മി ശരത് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ‘ദൃശ്യം’ സീരിസ് ചിത്രങ്ങളിലൂടെയാണ് എസ്തര്‍ ശ്രദ്ധ നേടിയത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ