ബാലതാരത്തില്‍ നിന്നും നായിക നിരയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ് എസ്തര് അനില്‍. തനിക്ക് ഒരു കാമുകന് ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് എസ്തര് ഇപ്പോള്‍. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളില്‍ നില്ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
“”എനിക്ക് ഒരു കാമുകന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്”” എന്നാണ് ചിത്രത്തോടൊപ്പം എസ്തര് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ആകസ്മികമായി തോന്നിയതാണെന്നും റോമിയോ എന്നെ രക്ഷിക്കൂ എന്നുള്ള ഹാഷ്ടാഗുകളും താരം കുറിച്ചിട്ടുണ്ട്. ചിത്രം ചര്‍ച്ചയായതോടെ രസകരമായ കമന്റുകളും എത്തുന്നുണ്ട്.
പിന്നെന്തിനാ മുത്തേ ഈ ചേട്ടന്, എന്നെ ബോയ്ഫ്രണ്ട് ആക്കുമോ?, ഞാന്‍ ഇവിടെ തന്നെയുണ്ട് മോളേ, എന്തൊക്കെയാണ് സങ്കല്‍പ്പങ്ങള്‍ എന്നു കൂടി പറയണം എന്നിങ്ങനെയാണ് ചില കമന്റുകള്‍. മാസ്ക്ക് ധരിച്ച് പഴയ ജയന് സ്റ്റൈല്‍ ബല്‍ബോട്ടം പാന്റ്സ് ധരിച്ച് നില്ക്കുന്ന എസ്തറിനോട് പാന്റ്സ് എവിടെ നിന്നാണ് വാങ്ങിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ദൃശ്യം 2 ആണ് എസ്തറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങളാണ് നേടിയത്. നിലവില്‍ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് എസ്തര്.