ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകൻ; ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം

ഇന്ത്യൻ സിനിമയിൽ നിരവധി നായക നടന്മാർ പിറവിയെടുത്തിട്ടുണ്ട്. പക്ഷേ ദേവ് ആനന്ദ് എന്ന നടനോളം ഇന്ത്യൻ സിനിമ ആഘോഷിച്ച ഒരു താരമുണ്ടോ എന്നത് ഇന്നും സംശയമുള്ള കാര്യമാണ്. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതം, നൂറിലേറെ സിനിമകൾ. അവിസ്മരണീയമായ ജീവിതം. ഇന്ന് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായ  ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം. കേവലം നടൻ മാത്രമായിരുന്നില്ല ദേവ് ആനന്ദ്. എഴുത്തുകാരൻ, നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയക്കാരൻ  എന്നിങ്ങനെ അയാൾ തന്റെ കഴിവ്  സകല മേഖലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ ഗുരുദാസ്പൂരിൽ 1923 സെപ്റ്റംബർ 26 നാണ് ദേവ് ആനന്ദ് ജനിക്കുന്നത്. പിന്നീട് 1940 കളിൽ ഇന്ത്യയിലേക്ക് എത്തുകയുംവെറും 65 രൂപ ശമ്പളത്തോടെ ചർച്ച്ഗേറ്റിലെ മിലിട്ടറി സെൻസർ ഓഫീസിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.  പിന്നീട് 85 രൂപയ്ക്ക് ഒരു സ്ഥാപനത്തിൽ ക്ലർക്കായി. 1946 ൽ ‘ഹം എക് ഹെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. ‘സിദ്ദി’ എന്ന ചിത്രത്തിലൂടെ ആദ്യ ഹിറ്റ് ദേവ് ആനന്ദ് സ്വന്തമാക്കി. ദേവ് ആനന്ദ് എന്ന താരത്തിന്റെ തുടക്കം ആ ചിത്രത്തിലൂടെയാണ് ആരംഭിക്കുന്നത്.

ജാൽ, ടാക്സി ഡ്രൈവർ, മുനിംജി, സി. ഐ. ഡി, പോക്കറ്റ് മാർ, ഫന്തൂഷ്,പേയിങ് ഗസ്റ്റ്, കാലാ പാനി എന്നീ മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ദേവ് ആനന്ദ് ഉണ്ടാക്കിയെടുത്തു. 1958 ൽ കാലാപാനി എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ ഒരു ആരാധിക ആത്മഹത്യ ചെയ്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമ ലോകത്ത് നിന്നും അദ്ദേഹം വിലക്ക് നേരിട്ടിരുന്നു.

ആർ. കെ നാരായണന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത ‘ഗൈഡ്’ എന്ന ചിത്രം ദേവ് ആനന്ദിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ചിത്രം 38 മത് അക്കാദമി പുരസ്കാര പട്ടികയിലും ഇടം പിടിച്ചിരുന്നു.

1970 കളിൽ അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു. പ്രേം പൂജാരി എന്ന ചിത്രമാണ് ദേവ് ആനന്ദ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സ്വാമി ദാദ, ദേശ് പർദേശ്, ഹരേ രാമ ഹരേ കൃഷണ, ലൂട്ട്മാർ എന്നെ സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.

അടിയന്തിരാവസ്ഥയ്ക്കെതിരെ ബോളിവുഡിൽ നിന്നുള്ള പ്രതിഷേധ ശബ്ദമായും ദേവ് ആനന്ദ് മാരി. നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. 2001 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2002 ൽ ദാദസാഹിബ് ഫാൽക്കെ അവാർഡും ലഭിക്കുകയുണ്ടായയി. 2011 ഡിസംബർ 3 ന്  തന്റെ എൺപത്തിയെട്ടാം വയസിൽ ഹൃദയസ്തംഭനം മൂലം ദേവ് ആനന്ദ് ഈ ലോകത്തോട് വിടപറഞ്ഞു.

ഇന്ത്യൻ സിനിമ ഉള്ളിടത്തോളം കാലം ദേവ് ആനന്ദിനെ ഓർക്കും. ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകനായ അദ്ദേഹം ഇന്നും തന്റെ  സിനിമകളിലൂടെയും , അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും അതുല്യനായി  ജീവിക്കുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ