'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് മെറീന മൈക്കിൾ. കൂടാതെ ബോൾഡ് വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മെറീന. മോഡലിങ്ങിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് അടക്കം മുപ്പതോളം സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്.

മുടി നല്ലത് പോലെ ചുരുണ്ടതാണെന്ന പ്രത്യേകതയാണ് മെറീനയെ വ്യത്യസ്തയാക്കുന്നത്. മെറീനയുടെ സവിശേഷതയും അതുതന്നെയാണ്. എന്നാൽ ചെറുപ്പകാലം മുതൽ മുടി തനിക്കൊരു ശാപമായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ വിശേഷങ്ങൾ പങ്കുവച്ചത്.

തനിക്ക് ഒരു എംഡിഎംഎ ലുക്കാണെന്നാണ് തമാശരൂപേണ പറഞ്ഞുവയ്ക്കുകയാണ് താരം. ‘പക്ഷെ ഒരു പ്രശനമുണ്ട്, ചുരുളൻ മുടിയുള്ള എല്ലാവരെയും ടെററിസ്റ്റ്, നക്സലേറ്റ്, അടിയും പിടിയുമുണ്ടാക്കുന്നയാളെന്നൊക്കെയാണ് കരുതുന്നത്. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ എംഡിഎംഎ ലുക്കാണെനിക്ക്.’- മെറീന പറഞ്ഞു. പ്ലസ് ടു വരെ താൻ മുടി നന്നായി ചീകി വലിച്ചുകെട്ടുമായിരുന്നുവെന്നും തട്ടമിട്ടിട്ടാണ് നടക്കുകയെന്നും താരം പറയുന്നു.

എനിക്ക് എൻ്റെ മുടി ഭയങ്കര ഇൻസെക്യൂരിറ്റിയായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കുറേപ്പേർ എന്നെ ചുരുളിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ബുള്ളിയിംഗ് ആയിട്ടാണ് എനിക്കന്ന് അത് തോന്നിയത്. മുടിയിൽ ഇഷ്ടപ്പെടുന്ന ഒന്നുമില്ല. അമ്മയാണെങ്കിൽ എൻ്റെ മുടി നന്നായി എണ്ണ തേച്ച്, രണ്ട് ഭാഗത്തും പിന്നിയിട്ടിട്ടാണ് സ്കൂളിൽ വിടുന്നത്. മുടിയഴിച്ചിടുമ്പോൾ ആൾക്കാർ കളിയാക്കും. അങ്ങനെ തട്ടമിടാൻ തുടങ്ങി.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഞാൻ തട്ടമിട്ട് തന്നെയായിരുന്നു നടന്നത്. ചെറിയ പ്രായത്തിൽ ആരും ഇതുപോലെ ഒന്നും കളിയാക്കരുത്. എല്ലാവർക്കും അത് ഒരുപോലെ ഉൾക്കൊള്ളാൻ ആയെന്ന് വരില്ല. എനിക്കന്ന് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ പ്രായത്തിൽ എൻ്റെ തലമുടി പുറത്താരും കണ്ടിട്ടുണ്ടാവില്ലെന്നും മെറീന പറയുന്നു. അതേസമയം പ്ലസ്സു‌വരെ വീട്ടുകാരും കുടുംബക്കാരും നാട്ടുകാരുമൊക്കെ വിചാരിച്ചത് എനിക്ക് ഏതോ മുസ്ലിം ചെറുക്കനുമായി പ്രണയമാണെന്നായിരുന്നുവെന്നും നടി പറഞ്ഞുവെക്കുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ