മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍, ഷൂട്ടിംഗിനായി കാത്തിരിക്കുന്നു: അര്‍ബാസ് ഖാന്‍

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ബിഗ് ബ്രദര്‍ അണിയറയിലൊരുങ്ങുകയാണ്. 25 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്നു നായികമാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അര്‍ബാസ് പറയുന്നു. “മോഹന്‍ലാല്‍ സാറിനും സംവിധായകന്‍ സിദ്ധിഖിനൊപ്പവും ജോലി ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ഇത് മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ എന്റെ അരങ്ങേറ്റ ചിത്രമാണ്. ബിഗ് ബ്രദറെന്നാണ് ചിത്രത്തിന്റേ പേര്. ജൂലൈയിലെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്.” അര്‍ബാസ് ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡില്‍ സംവിധായകനായും നടനായും തിളങ്ങിയ താരമാണ് അര്‍ബാസ് ഖാന്‍. സല്‍മാന്‍ ഖാന്റെ ദബാംഗ് 3 യുടെ തിരക്കുകള്‍ക്കിടെയാണ് അര്‍ബാസ് ഖാന്‍ മലയാളത്തിലേക്കും എത്തുന്നത്. ഏപ്രില്‍ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇരുവരും ഒന്നിച്ച വിയറ്റ്‌നാം കോളനി മലയാള സിനിമകളിലെ ഹിറ്റുകളില്‍ ഒന്നാണ്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ദിഖിന്റെ എസ്. പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ശ്രമം.

Latest Stories

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി; കോളേജുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജന്‍സണ്‍

കട്ടന്‍ചായയും പരിപ്പുവടയും; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല