സാഗര്‍ ഹരി ചിത്രം കുമ്പാരീസ് ആറാം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശ്രീവിദ്യ നായര്‍ എന്ന പ്രേക്ഷകയാണ് ചിത്രത്തെക്കുറിച്ച് കുറിപ്പെഴുതിയിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കുമ്പരീസ് കണ്ടു നല്ല നല്ല ചിത്രങ്ങള്‍ ചെറുതാണേലും വലുതായാലും ശ്രദ്ധിക്കപെടണം എന്നു കരുതി ഏവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ഒരു ഹൈപ്പര്‍ലിങ്ക് കഥ പറഞ്ഞു കയ്യടി നേടുകയാണ് കുമ്പാരീസ്…”
തീര്‍ത്തും സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്..
സാഗര്‍ ഹരി എന്ന നവാഗത സംവിധായകന്‍
തന്റെ ആദ്യചിത്രമെന്ന് പറയാതെ ചെറിയ ബഡ്‌ജെക്ടില്‍ ക്വാളിറ്റിയോടെയാണ് കുമ്പാരീസ് ചെയ്തിരിക്കുന്നത്
ഏവര്‍ക്കും കണക്ട് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളും അവതരണവും പ്രകടനമികവും എല്ലാമായി കുമ്പാരീസ് നല്ലൊരു തിയേറ്റര്‍ അനുഭവം തന്നെയാണ് നല്‍കുന്നത്. മലയാളത്തില്‍ നമ്മള്‍ അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത ANTI-CLIMAX ഉം എല്ലാമായ് ചിത്രം പ്രതീക്ഷിച്ചതിലും മുകളില്‍ നല്‍കിയ സിനിമയാണ്.
ഇത്തരം ചെറിയ ചിത്രങ്ങള്‍ തീയേറ്ററില്‍ വിജയിക്കണം, കാരണം സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ക്ക് ഊര്‍ജം നല്‍കുന്നതായിരിക്കാം ഇത്തരം ചിത്രങ്ങളുടെ വിജയം..