മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍; പ്രേക്ഷകര്‍ അറിയാനിടയില്ലാത്ത 11 കാര്യങ്ങള്‍; വൈറലായി കുറിപ്പ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നാണ് ന്യൂഡല്‍ഹി. 2.5 കോടി രൂപയാണ് ബോക്സോഫീസ് കളക്ഷനായി
മമ്മൂട്ടി ചിത്രം അന്ന് നേടിയത്. മമ്മൂട്ടിക്കൊപ്പം ത്യാഗരാജന്‍, സുമലത, സുരേഷ് ഗോപി, ഉര്‍വ്വശി ഉള്‍പ്പെടെയുളള താരങ്ങളും ന്യൂഡല്‍ഹിയില്‍ പ്രധാന വേഷങ്ങളിലെത്തി. അതേസമയം മമ്മൂട്ടി ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലാത്ത ചില കാര്യങ്ങളെ കുറിച്ചുളള ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബെയ്സ് എ ഗ്രൂപ്പില്‍ ഷംസു എം ഷംസുവിന്റെതായി വ പോസ്റ്റിലാണ് ന്യൂഡല്‍ഹിയെ കുറിച്ച് പറയുന്നത്.

4 ഭാഷകളില്‍ പുറത്തിറങ്ങിയ ന്യൂ ഡെല്‍ഹിയെ കുറിച്ചുള്ള കുറച്ച് വിവരങ്ങള്‍
1.മലയാളത്തില്‍ മമ്മൂട്ടിയും, ഹിന്ദിയില്‍ ജീതേന്ദ്രയും, തെലുങ്കില്‍ കൃഷ്ണം രാജുവും, കന്നഡയില്‍ അംബരീഷും നായകവേഷം ചെയ്തു
2.നാല് ഭാഷയും ജോഷി തന്നെ സംവിധാനം ചെയ്തു
3.നാല് ഭാഷയും പാശ്ചാത്തല സംഗീതം ശ്യാമും, ഛായാഗ്രഹണം ജയാനന്‍ വിന്‍സെന്റും നിര്‍വ്വഹിച്ചു
4.നാലു ഭാഷയിലും സുരേഷ് ഗോപി, ത്യാഗരാജന്‍, സുമലത, ഉര്‍വശി, സിദ്ധീക്ക്, വിജയരാഘവന്‍, മോഹന്‍ ജോസ് എന്നിവര്‍ ഒരേ വേഷത്തില്‍ അഭിനയിച്ചു
5.മലയാളം, ഹിന്ദി ഭാഷകളില്‍ മാത്രം ദേവന്‍ ഒരേ വേഷം ചെയ്തു
6.മൂ് ഭാഷകളില്‍ ന്യൂ ഡെല്‍ഹി എന്ന പേര് ആയിരുങ്കെില്‍ തെലുങ്കില്‍ മാത്രം അന്തിമ തീര്‍പ്പ് എന്നാക്കി
7.മൂ് ഭാഷകളില്‍ നായക കഥാപാത്രം ജി കൃഷ്ണമൂര്‍ത്തി ജി.കെ ആയിരുന്നങ്കെില്‍, ഹിന്ദിയില്‍ മാത്രം വിജയകുമാര്‍ വി.കെ എന്നായിരുന്നു
8.മലയാളം വേഴ്ഷന്‍ തമിഴ്‌നാട്ടില്‍ കൂടി വിജയം നേടിയത് കൊണ്ട് തന്നെ തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു
9.ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്‌നാട്ടില്‍ 2 സെന്ററില്‍ 100 ദിവസം ഓടിയത് ന്യൂ ഡെല്‍ഹി ആയിരുന്നു
10. തമിഴില്‍ ത്യാഗരാജനെ നായകനാക്കി ന്യൂ ഡെല്‍ഹിയിലെ കഥാപാത്രം വെച്ച് സേലം വിഷ്ണു എ പേരില്‍ ചിത്രം പുറത്തിറങ്ങി
11.രജനീകാന്തിന് റീമേക്ക് ചെയ്യാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചതും, മണിരത്‌നം ഷോലെയ്ക്ക് ശേഷം ഞാന്‍ കണ്ട ഏറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സാക്ഷാല്‍ സത്യജിത് റായ് ന്യൂ ഡെല്‍ഹി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാര്‍ത്തകള്‍ ആയിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്