'വെടിവഴിപാട് മലയാളിയുടെ കപട ധാര്‍മ്മികതയെ വിമര്‍ശിച്ചായിരുന്നു, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയും അതേ പാതയിലാണ്'

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” ചിത്രം. വിനയ് ഫോര്‍ട്ട് നായകനായ ചിത്രം ഒരു ആക്ഷേപഹാസ്യമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള പി.ജെ സുജന്ത് കുമാര്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

വിവാദപരമായ അരങ്ങേറ്റത്തിന് ശേഷം ഒരുകൂട്ടം പരിചിതമായ മുഖങ്ങളുമായി ശംഭു പുരുഷോത്തമന്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവസാനത്തെ സിനിമ മലയാളിയുടെ കപട ധാര്‍മ്മികതയെ വിമര്‍ശിച്ചായിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയും അതേ പാതയിലാണ്, പക്ഷേ ഇത്തവണ അളവ് കൂടുതലാണ്… പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയില്‍ എടുത്തുനില്‍ക്കുന്നത്. വിനയ് ഫോര്‍ട്ട്, ടിനി ടോം, അലന്‍സിയര്‍, ശ്രിന്ദ എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി… അയ്യപ്പനും കോശിക്കും ശേഷവും അനില്‍ പി. നെടുമങ്ങാടും ഏറ്റവും മികച്ച സ്പൂഫ് കഥാപാത്രം അവതരിപ്പിച്ചു.

മന്ദഗതിയിലുള്ള കഥ പറച്ചിലും തിരക്കഥയുടെ വിനിയോഗവും ഇതില്‍ കൂടുതല്‍ ചിരിക്കാനുള്ള വകയൊരുക്കി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ മലയാളിയുടെ കാപട്യങ്ങള്‍ക്ക് നേരെയുള്ള ശക്തമായ കൊട്ടാണ്. രസകരവും കണ്ടിരിക്കാന്‍ പറ്റിയതുമായ സിനിമയാണിത്.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം