ഫഹദ് ഫാസില്‍ ചിത്രം “മാലിക്”, പൃഥ്വിരാജ് ചിത്രം “കോള്‍ഡ് കേസ്” ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു. ഫിലിം ചേംബറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് സിയാദ് കോക്കര്‍ പറഞ്ഞു. ചിത്രങ്ങളുടെ ഒ.ടി.ടി റിലീസിന് അനുമതി തേടി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് നിര്‍മ്മാതാവ് ആന്റോ ജോസഫ് കത്ത് അയിച്ചിരുന്നു.
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിയേറ്റര്‍ തുറന്നപ്പോള്‍ മെയ് 13ന് മാലിക് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ തിയേറ്ററുകള്‍ വീണ്ടും അടച്ചു. ഈ ചിത്രങ്ങള്‍ 100 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ ഇതിന്റെ മുതല്‍ മുടക്ക് ലഭിക്കുകയുള്ളൂ.
സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ചിത്രങ്ങള്‍ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നും സഹകരണം വേണമെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് അയച്ച കത്തില്‍ ആന്റോ ജോസഫ് പറയുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ 2019ല്‍ ആരംഭിച്ചിരുന്നു.
ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അരുവി സിനിമ ഫെയിം അതിഥി ബാലനാണ് നായിക.