കെജിഎഫ് മൂന്നാം ഭാഗത്തില്‍ ഫഹദും; സൂചന നല്‍കി നിര്‍മ്മാതാക്കള്‍

സൂപ്പര്‍ഹിറ്റ് ചിത്രം കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പ്രശാന്ത് നീലും സൂചന നല്‍കിയിരുന്നു. ഒക്ടോബറില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കെജിഎഫിന്റെ നിര്‍മാതാവ് വിജയ് കിരാഗണ്ടൂര്‍ കഴിഞ്ഞ മാസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മലയാളി ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുടെ സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഹോംബേല്‍ ഫിലിംസ്. മൂന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. താരത്തിന്റെ പിറന്നാളാണ് ഇന്ന്.

ഹോംബേല്‍ ഫിലിംസിന്റെ ജന്മദിന ആശംസകളാണ് ഇതിന്റെ സൂചന നല്‍കുന്നത്. ചുറ്റുപാടില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഖനനം ചെയ്യുന്ന, അതിശയകരമായ പ്രകടനത്തിലൂടെ അമ്പരപ്പിക്കുന്ന, ‘മെത്തേഡ് ആക്ടിംഗിന്റെ’ രാജാവിന് ആശംസകള്‍ എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചിരിക്കുന്നത്.

Read more

കെജിഎഫ് ഒന്നാം ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഏപ്രില്‍ 2022ന് തിയേറ്ററിലെത്തിയ രണ്ടാം ഭാഗം 500 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, രവീണ ടണ്ഡന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.