വീണ്ടും വില്ലന്‍ വേഷത്തില്‍ തിളങ്ങാന്‍ ഫഹദ്? 'കൊറോണ കുമാറി'ല്‍ ചിമ്പുവിന് എതിരെ താരം

ഫഹദ് ഫാസില്‍ വീണ്ടും വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിമ്പുവിന്റെ ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തില്‍ ഫഹദ് വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ‘ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്.

എന്നാല്‍ ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് ചിമ്പുവിന്റെ വില്ലനായി ഫഹദ് എത്തുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദിതി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിതി ശങ്കര്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ വില്ലനായാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഫഹദ് ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം കമലഹാസന്റെ വില്ലന്‍ ആയാണ് ഫഹദ് സ്‌ക്രീനിലെത്തുക.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഫഹദ് പൂര്‍ത്തിയാക്കിയത്. 110 ദിവസത്തെ ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം പാക്കപ്പ് ആയത്. സെറ്റില്‍ നിന്നും ഫഹദിനും, നരേനുമൊപ്പമുള്ള വീഡിയോ പങ്കുവച്ച് ലോകേഷ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന